കൊച്ചിയിൽ യാത്ര മുടങ്ങി 900 പേർ

Thursday 09 May 2024 12:21 AM IST

നെടുമ്പാശേരി: കൊച്ചിയിൽ നിന്ന് ഷാർജ, മസ്കറ്റ്, ദമാം, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര സർവീസുകളും ബംഗളൂരുവിലേക്കുള്ള ആഭ്യന്തര സർവീസുമാണ് എയർ ഇന്ത്യ റദ്ദാക്കിയത്. 900 പേർക്ക് യാത്ര മുടങ്ങി. ഷാർജ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള നാല് സർവീകൾ റദ്ദാക്കിയതോടെ 720 പേർക്ക് നാട്ടിലെത്താൻ പറ്റാതെയുമായി. യാത്രക്കാർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇത് വൻ പ്രതിഷേധത്തിനിടയാക്കി.

Advertisement
Advertisement