ബാർ അസോ. തിര; മത്സരിക്കാൻ കപിൽ സിബൽ

Thursday 09 May 2024 12:10 AM IST

ന്യൂഡൽഹി: വരുന്ന 16ന് നിശ്ചയിച്ചിരിക്കുന്ന സുപ്രീംകോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും. നേരത്തെ മൂന്ന് തവണ അലങ്കരിച്ചിരുന്ന പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. രണ്ട് ദശാബ്ദത്തിന് ശേഷമാണിത്. 2001-02 കാലയളവിലാണ് അസോസിയേഷൻ പ്രസിഡന്റായി ഒടുവിൽ പ്രവർത്തിച്ചത്. 1995-96, 1997-98 കാലയളവിലും അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

Advertisement
Advertisement