ബി.ഡെസ്,​ ബി.ടെക് പരീക്ഷാഫലം

Thursday 09 May 2024 12:22 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2023 ജൂൺ, മേയ് മാസങ്ങളിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.ഡെസ്, ആറാം സെമസ്​റ്റർ ബി.ടെക് (2013 സ്‌കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 27ന് ആരംഭിക്കുന്ന ഒന്നാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ, ജൂൺ 10ന് ആരംഭിക്കുന്ന എട്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ ഇൻ ഫാഷൻ ഡിസൈൻ പരീക്ഷകൾക്ക് പിഴകൂടാതെ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ആറാം സെമസ്​റ്റർ സി.ബി.സി.എസ് ബി.എസ്‌സി ഏപ്രിൽ 2024 (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ) പരീക്ഷയുടെ ബോട്ടണി പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവ-വോസി പരീക്ഷകൾ 15 മുതൽ വിവിധ കോളേജുകളിൽ ആരംഭിക്കും.

ഒന്നാം സെമസ്​റ്റർ യൂണി​റ്ററി എൽ.എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 9, 10, 13 തീയതികളിൽ ഇ.ജെ പത്ത് വിഭാഗത്തിലെത്തണം. പി.ജി ഡിപ്ലോമ ഇൻ സൈക്കോളജിക്കൽ കൗൺസലിംഗ് കോഴ്സിൽ പ്രവേശനത്തിന് 20നകം കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി പഠന വകുപ്പിൽ ഹാജരാകണം. മനഃശാസ്ത്ര ബിരുദം യോഗ്യത. ഫോൺ: 9447221421

Advertisement
Advertisement