കരിങ്കൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു
Saturday 20 July 2019 1:01 AM IST
കോടാലി: ചെമ്പുചിറ കുളത്തിന്റെ കരിങ്കൽ സംരക്ഷണ ഭിത്തിയിടിഞ്ഞു. ഏകദേശം 6 മീറ്ററോളമാണ് ഇടിഞ്ഞു വീണത്. കഴിഞ്ഞ വർഷവും രണ്ടിടത്തായി 15 മീറ്ററോളം ഭാഗം ഇടിഞ്ഞു വീണിരുന്നു. മറ്റത്തൂർ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ളതും പഞ്ചായത്തിലെ ഏറ്റവും വലിയതും ഒന്നര ഏക്കറോളം വിസ്തൃതിയുള്ളതുമായ കുളത്തിന്റെ ഇടിഞ്ഞ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കണമെന്ന് ചെമ്പുചിറ കുളം സംരക്ഷണ സമിതി പ്രവർത്തകർ ആവശ്യപ്പെട്ടു.