കേരള സർവകലാശാല

Friday 10 May 2024 1:32 AM IST

പരീക്ഷാഫലം

കേരളസർവകലാശാല കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.ടെക്. (2018 സ്‌കീം - സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എസ്‌സി. ഇൻ കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ഡ്രഗ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ,സുവോളജി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ബയോസിസ്​റ്റമാ​റ്റിക്സ് ആൻഡ് ബയോഡൈവേഴ്സി​റ്റി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ടൈംടേബിൾ

ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം കോം. പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ/ പ്രോജക്ട്/ വൈവവോസി പരീക്ഷകൾ വിവിധ കോളേജുകളിൽ പുനഃക്രമീകരിച്ചു. വിശദമായ ടൈംടേബിൾ വെബ്‌സൈ​റ്റിൽ.

ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ്‌സി./ബി കോം. സ്‌പെഷ്യൽ പരീക്ഷകൾ മേയ് 17 മുതൽ ആരംഭിക്കും.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ ലാബ്, മൈനർ പ്രോജക്ട് ആൻഡ് സെമിനാർ പരീക്ഷകൾ 21 മുതൽ കാര്യവട്ടത്തെ വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും.

വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ആറാം സെമസ്​റ്റർ ബി.എ. സോഷ്യോളജി പരീക്ഷയുടെ വൈവവോസി 15, 16, 17 തീയതികളിൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രത്തിൽ വച്ച് നടത്തും.

Advertisement
Advertisement