ജെ.പി.എച്ച്.എന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

Saturday 11 May 2024 12:00 AM IST

തൃശൂർ: സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള രാമവർമ്മപുരം ഗവ. ആശാഭവനിലെ താമസക്കാരെ പരിചരിക്കുന്നതിന് ജെ.പി.എച്ച്.എൻ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: പ്ലസ് ടു, എ.എൻ.എം കേരള നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ (സ്ത്രീകൾ മാത്രം). പ്രവൃത്തി പരിചയം: രണ്ടുവർഷം. പ്രായപരിധി: 20 - 45. തൃശൂർ ജില്ലക്കാർക്ക് മുൻഗണന. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം 14ന് രാവിലെ 11ന് രാമവർമ്മപുരം ആശാഭവനിൽ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0487 2328818.

Advertisement
Advertisement