ലൈംഗിക അതിക്രമം : ബ്രിജ് ഭൂഷണെതിരെ കുറ്രം ചുമത്താൻ കോടതി

Saturday 11 May 2024 1:34 AM IST

ന്യൂഡൽഹി : ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്താൻ ഡൽഹി റൗസ് അവന്യു കോടതി തീരുമാനിച്ചു. വനിത ഗുസ്തി താരങ്ങളോട് അതിക്രമം കാട്ടിയെന്ന കേസിലാണിത്. കുറ്രം ചുമത്താൻ ആവശ്യമായ തെളിവുകളുണ്ടെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് പ്രിയങ്ക രജ്പുത്ത് വ്യക്തമാക്കി. സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയതിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം മേയ് 21ന് കുറ്റം ചുമത്തുമെന്നും കൂട്ടിച്ചേർത്തു. ഇതോടെ, വിചാരണ നടപടികളിലേക്കും കടക്കും. കൂട്ടുപ്രതി ഫെഡറേഷൻ മുൻ സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റം ചുമത്തും. അതേസമയം, പരാതിക്കാരായ ആറു വനിത ഗുസ്തി താരങ്ങൾ നൽകിയ കേസുകളിൽ ഒന്നിൽ ബ്രിജ് ഭൂഷണെതിരെ തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കി.

Advertisement
Advertisement