മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പൂർണമായും പിൻവലിച്ചു

Saturday 11 May 2024 9:44 AM IST

മാലെ: രാജ്യത്ത് നിന്ന് സൈനികരെ ഇന്ത്യ പൂർണമായും പിൻവലിച്ചെന്ന് മാലദ്വീപ് പ്രസിഡന്റിന്റെ വക്താവ്. ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.

സമുദ്ര നിരീക്ഷണത്തിനടക്കം സഹായിച്ചിരുന്ന 88 ഇന്ത്യൻ സൈനികർ മാലദ്വീപിൽ നിന്ന് ഒഴിയണമെന്ന് നവംബറിൽ അധികാരത്തിലെത്തിയതിന് പിന്നാലെ ചൈനാവാദിയായ മുയിസു ഉത്തരവിട്ടിരുന്നു. ഇതോടെ രാജ്യത്തെ മൂന്ന് വ്യോമ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഘട്ടംഘട്ടമായി ഇന്ത്യൻ സേന പിന്മാറാൻ ഇരുരാജ്യങ്ങളും ചർച്ചയിലൂടെ ധാരണയിലെത്തി.

ഇന്ത്യ സമ്മാനിച്ച തീരദേശ റഡാർ ശൃംഖല,​ പര്യവേക്ഷണ - മെഡിക്കൽ ഹെലികോപ്റ്ററുകൾ,​ ഡോർണിയർ വിമാനം, പട്രോൾ ബോട്ട് എന്നിവയുടെ നിയന്ത്രണത്തിനാണ് ഇന്ത്യൻ സൈനികർ മാലദ്വീപിൽ തുടർന്നിരുന്നത്.

Advertisement
Advertisement