അഴീക്കോട് സ്മാരക പ്രസംഗമത്സരം ഒന്നാം സ്ഥാനം ഹെവീന ബിനുവിന്‌

Sunday 12 May 2024 12:43 AM IST

തൃശൂർ: അഴീക്കോട് ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുകുമാർ അഴീക്കോട് സ്മാരക സമിതി സംഘടിപ്പിച്ച അഖില കേരള പ്രസംഗമത്സരത്തിൽ ഹെവീന ബിനുവിന് ഒന്നാം സ്ഥാനം. കെ.ആർ. പ്രവിയ, ഫിജോ ജോസഫ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനക്കാർ. 12ലെ അഴീക്കോട് ജന്മദിനാഘോഷ സാംസ്‌കാരിക സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. അഴീക്കോട് സ്മാരക സമിതി ചെയർമാൻ കെ. രാജൻ തലോർ അദ്ധ്യക്ഷനായി. സുനീൽ കൈതവളപ്പാൽ, കെ. വിജയരാഘവൻ, എ.പി. രാമചന്ദ്രൻ, ടി.വി. അനന്തനാരായണൻ, സലീം ടി. മാത്യൂസ്, പി.എ. രാധാകൃഷ്ണൻ, അബ്ദുള്ളക്കുട്ടി, ബാലകൃഷ്ണൻ അഞ്ചത്ത്, ടെസ്സി റോയ്, സതീഷ് കുമാർ, പി.ഐ. സരേഷ് ബാബു പ്രസംഗിച്ചു.

നാളെ രാവിലെ സാഹിത്യ അക്കാഡമി ചിത്രശാലയിലെ പുഷ്പാർച്ചനയ്ക്കുശേഷം ശേഷം 10.30ന് പ്രസ് ക്ലബ് ഹാളിൽ ചേരുന്ന അഴീക്കോട് അനുസ്മരണ സാംസ്‌കാരിക സമ്മേളനം പ്രൊഫ.എസ്.കെ. വസന്തൻ ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ജയരാജ് വാര്യർ സമ്മാനദാനം നിർവഹിക്കും.

Advertisement
Advertisement