കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു

Sunday 12 May 2024 12:08 AM IST
കരിയർ ഗൈഡൻസ് ക്ലാസ്സിൽ പ്രവീൺ കുമാർ ക്ലാസ്സെടുക്കുന്നു

മാഹി: ഈസ്റ്റ് പള്ളൂർ ആശ്രയ റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ഒ.വി വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രവീൺ കുമാർ കരിയർ കൗൺസിലിംഗ് ക്ലാസ്സ് നടത്തി. കുട്ടികളോടൊപ്പം രക്ഷിതാക്കളും കരിയർ കൗൺസിലറുമായി നേരിട്ട് സംവദിച്ചു. കരിയർ കൗൺസിലർ ഷമ്മാസ് അബ്ദുൾ ഖാദർ ക്ലാസ്സ് എടുത്തു. ക്ഷേത്ര പ്രസിഡന്റ് ടി.പി ബാലൻ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ക്ഷേത്ര സെക്രട്ടറി പി.കെ സതീഷ് കുമാർ സംസാരിച്ചു.
അസോസിയേഷൻ സെക്രട്ടറി സി.ടി.കെ ഷാനിഷ് സ്വാഗതവും അസോസിയേഷൻ വൈസ് പ്രസിഡന്റ് ജിതേഷ് പടിക്കലണ്ടി നന്ദിയും പറഞ്ഞു.

Advertisement
Advertisement