എക്സ് സർവീസ് ലീഗ് യൂണിറ്റ് സമ്മേളനവും കുടുംബ സംഗമവും

Sunday 12 May 2024 12:26 AM IST
കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ :കേരളാ സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കടയ്ക്കൽ യൂണിറ്റ് വാർഷിക സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിലീപ് കുമാർ അദ്ധ്യക്ഷനായി. കുടുംബ സംഗമം മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ്‌ സുധർമ്മ സത്യശീലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സദൻ മുതിർന്ന വിമുക്ത ഭടൻമാരെ ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും അദ്ദേഹം അനുമോദിച്ചു. കൊല്ലം താലൂക്ക് പ്രസിഡന്റ്‌ തുളസീധരൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് സെക്രട്ടറി വിജയൻ പിള്ള, യൂണിറ്റ് ട്രഷറർ ലിജു രാജ്, ജോയിന്റ് സെക്രട്ടറി രാജീവൻ നായർ, യൂണിറ്റ് മഹിളാ വിഭാഗം പ്രസിഡന്റ്‌ ദീപ, സെക്രട്ടറി വിജയമ്മ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി അനിൽകുമാർ സ്വാഗതവും യൂണിറ്റ് രക്ഷാധികാരി ശിവരാമ പിള്ള നന്ദിയും പറഞ്ഞു.

Advertisement
Advertisement