എസ്.എസ്.എൽ.സി ജയിച്ച എല്ലാവ‌ർക്കും പ്രവേശനം

Saturday 11 May 2024 11:36 PM IST

പത്തനംതിട്ട : എസ്.എസ്.എൽ.സി വിജയിച്ച എല്ലാവർക്കും ജില്ലയിൽത്തന്നെ പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കും. 14702 സീറ്റുകളാണ് ഇക്കുറി പ്ലസ് വൺ വിദ്യാ‌ർത്ഥികൾക്കായി ഒഴിഞ്ഞുകിടക്കുന്നത്. ജില്ലയിൽ 9991 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി വിജയിച്ചത്. പാസായ എല്ലാവരും അഡ്മിഷൻ എടുത്താൻ തന്നെ 4711 സീറ്റുകൾ ബാക്കിയാണ്. സർക്കാർ സ്കൂളുകളിൽ 4050 സീറ്റും എയ്ഡഡ് സ്കൂളുകളിൽ 8750 സീറ്റും അൺഎയ്ഡഡ് സ്കൂളുകളിൽ 1902 സീറ്റുകളുമാണുള്ളത്. മറ്റ് ജില്ലകൾക്ക് സീറ്റ് തികയാതെ വരുമ്പോഴാണ് ഇവിടെ ഇത്രയധികം സീറ്റ് അധികം നിൽക്കുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവും കുറവ് പരീക്ഷ എഴുതിയ റവന്യൂ ജില്ലകൂടിയാണ് പത്തനംതിട്ട.

സീറ്റുകൾ വീണ്ടും ബാക്കിയാവും

നിലവിൽ ജയിച്ച എല്ലാ കുട്ടികളും പ്ലസ് വൺ പ്രവേശനം നേടിയില്ലെങ്കിൽ സീറ്റുകൾ വീണ്ടും ബാക്കിയാവും. എസ്.എസ്.എൽ.സിയ്ക്ക് ശേഷം പോളിടെക്നിക്ക്, ഐ.ടി.ഐ കോഴ്സുകളിലേക്ക് പോകുന്ന കുട്ടികളും നിരവധിയുണ്ട്. അപ്പോൾ സീറ്റുകൾ നിലവിലുള്ളതിനേക്കാൾ കൂടും. കഴിഞ്ഞവർഷം ജില്ലയിൽ 3500ൽ അധികം മെറിറ്റ് സിറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് വിജയിച്ചവരിൽ പലരും സംസ്ഥാന ഹയർ സെക്കൻഡറി ബാച്ചുകളിലേക്കെത്തുമ്പോൾ കുറച്ച് സീറ്റുകൾ കൂടി നികത്തുമെന്നതാണ് മറ്റൊരു പ്രതീക്ഷ.

സയൻസ് സീറ്റുകൾ : 7350

സർക്കാർ : 2100

എയ്ഡഡ് : 4950

അൺ എയ്ഡഡ് : 300

കൊമേഴ്‌സ് സീറ്റുകൾ : 3550

സർക്കാർ : 1350

എയ്ഡഡ് : 2200

ഹ്യൂമാനിറ്റീസ് സീറ്റുകൾ : 2300

സർക്കാർ : 700

എയ്ഡഡ് : 1600

Advertisement
Advertisement