വിജ്ഞാപനം

Saturday 11 May 2024 11:39 PM IST

റാന്നി : താലൂക്കിൽ അത്തിക്കയം വില്ലേജിൽ ഉൾപ്പെട്ടുവരുന്ന എല്ലാ വസ്തു ഉടമസ്ഥരടേയും ഭൂമിയുടെ അതിർത്തി തിട്ടപ്പെടുത്തുകയും പേര്, വിസ്തീർണം എന്നിവ തീരുമാനിക്കുകയും ചെയ്തിട്ടുള്ള ഡിജിറ്റൽ സർവെ റിക്കാർഡുകൾ ഓൺലൈനായി എന്റെ ഭൂമി പോർട്ടലിലും നാറാണംമുഴി ഗ്രാമപഞ്ചായത്ത്ഹാളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വസ്തു ഉടമസ്ഥർക്ക് ഈ റിക്കാർഡുകൾ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ പരിശോധിക്കാവുന്നതും അപ്പീൽ പരാതികൾ നിശ്ചിത സമയത്തിനകം പത്തനംതിട്ട റീസർവെ നമ്പർ 1 സൂപ്രണ്ടിന് സമർപ്പിക്കാവുന്നതുമാണ്. റിക്കാർഡുകൾ പരിശോധിച്ച് അപ്പീൽ സമർപ്പിക്കാത്തപക്ഷം സർവെ അതിരടയാള നിയമം പതിമൂന്നാം വകുപ്പ് അനുസരിച്ചുള്ള അന്തിമ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തും.

Advertisement
Advertisement