ഗവ. ആയുർവേദ മെഡി. ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ

Saturday 11 May 2024 11:56 PM IST

കൊല്ലം: കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു, ജനറൽ സെക്രട്ടറി ഡോ. വി.ജെ.സെബി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഡോ.രഞ്ചു.ടി.യോഹന്നാൻ അദ്ധ്യക്ഷനായി.

സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹരികുമാർ നമ്പൂതിരി, ജോ. സെക്രട്ടറി ഡോ.എസ്.ഷൈൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. ജി.എസ്.പ്രവീൺ, ഡോ.എസ്.അംജിത്ത്, ഡോ.സ്മിത ഗണേഷ്, ഡോ.ധന്യ.ആർ.ദേവ്, ഡോ. രാജി വിശ്വനാഥ്, ഡോ. രശ്‌മി.എസ്.രാജ് തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഡോ. രശ്‌മി.എസ്.രാജ് (പ്രസിഡന്റ്), ഡോ.രാജി വിശ്വനാഥ്, ഡോ. രാജശ്രീ, ഡോ. പി.ആർ.ജയലത (വൈസ് പ്രസിഡന്റ്), ഡോ.രഞ്ജു.ടി.യോഹന്നാൻ (സെക്രട്ടറി), ഡോ.ശ്രീജിത്ത്, ഡോ.ജി.ജിജി, ഡോ. വി.ടി.നിജ (ജോ. സെക്രട്ടറി), ഡോ. എം.ധന്യ (ട്രഷറർ), ഡോ. ആരതി (വനിത കമ്മിറ്റി ചെയർ പേഴ്സൺ) ഡോ. ലിമ (വനിത കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement