വ്യാപാരി വ്യവസായി യൂണിറ്റ് പൊതുയോഗം

Sunday 12 May 2024 12:00 AM IST

കൊട്ടാരക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റ് ദ്വൈവാർഷിക പൊതുയോഗം ധന്യാ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെജിമോൻ വർഗീസ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ജോജോ കെ. ഏബ്രാഹാം, എം.എം.ഇസ്മായിൽ, ആർ.വിജയൻപിള്ള, ജോൺ മാത്യു,ജോൺ വിൽഫ്രഡ്, അന്പിളിധരൻപിള്ള,അനില ഷാജി എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി പി.കെ.വിജയകുമാർ റിപ്പോർട്ടും എം.എച്ച്.സലിം വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി റെജിമോൻ വർഗീസ്( പ്രസിഡന്റ്), എൻ. രാമചന്ദ്രൻനായർ, ടി.യു.ജോൺസൺ, ഹാരിസൺ ലൂക്ക്( വൈസ് പ്രസിഡന്റുമാർ),പി.കെ.വിജയകുമാർ( ജനറൽ സെക്രട്ടറി), ജി.ജോൺസൺ, ഹാരിസൺ ലൂക്ക്, ചെറിയാൻ പി.കോശി, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, കെ.എസ്.രാധാകൃഷ്ണൻ ( സെക്രട്ടറിമാർ) എം.എച്ച്.സലീം( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement