നടി ബേബി ഗിരിജ അന്തരിച്ചു

Sunday 12 May 2024 1:07 AM IST

ചെന്നൈ: ചലച്ചിത്ര താരം പി.പി ഗിരിജ (83) അന്തരിച്ചു. ഇന്നലെ ചെന്നൈയിൽ ആയിരുന്നു അന്ത്യം.

1950കളിൽ ബേബി ഗിരിജ എന്ന പേരിൽ ബാലതാരമായി തിളങ്ങി.ജീവിത നൗക, വിശപ്പിന്റെ വിളി തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. ആലപ്പുഴ സ്വദേശിയാണ്. ഐ.ഒ.ബിയിൽ ഉദ്യോഗസ്ഥയായിരുന്നു. സംസ്‌കാരം പിന്നീട്.

Advertisement
Advertisement