പാലക്കാട്ടെ മരണം; വെസ്റ്റ് നൈൽ ബാധിച്ചല്ലെന്ന് പരിശോധന ഫലം

Sunday 12 May 2024 2:39 AM IST

പാലക്കാട്: മുണ്ടൂരിൽ 67കാരൻ മരിച്ചത് വെസ്റ്റ് നൈൽ പനി ബാധിച്ചല്ലെന്ന് ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പരിശോധന ഫലം. വെള്ളിയാഴ്ച രാത്രിയായിരുന്നു അധികൃതർക്ക് ഫലം ലഭിച്ചത്. മുമ്പ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃദ്ധൻ മരിച്ചത് വെസ്റ്റ് നൈൽ മൂലമാണെന്നായിരുന്നു നിഗമനം. രോഗലക്ഷണങ്ങളെ തുടർന്ന് ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈൽ നിഗമനത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. നേരത്തേ തൃശ്ശൂരിൽ വെസ്റ്റ് നൈൽ ബാധിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement