പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ

Monday 13 May 2024 12:22 AM IST

ആലപ്പുഴ : പൊതുവിദ്യാലയങ്ങളിലെ ഹൈസ്‌കൂൾ, ഹയർസെക്കൻറി അദ്ധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്താൻ തീരുമാനിച്ചു. ജില്ലയിൽ ഇതുവരെ 315 അധ്യാപകർക്ക്പരിശീലനം നൽകി. തുടർന്നുള്ള ബാച്ചുകൾ മെയ് 15​-17, 20​-22, 23​ -25, 27​-29 തീയതികളിൽ എസ്.എൻ.എം ബോയ്സ് എച്ച്.എസ്.എസ് ചേർത്തല, കൈറ്റ് ജില്ലാ ഓഫീസ് ആലപ്പുഴ, ഗവ.ഗേൾസ് ഹൈസ്‌കൂൾ ഹരിപ്പാട്, എസ്.വി.എച്ച്.എസ് കായംകുളം, സെന്റ് ജോൺസ് എച്ച്.എസ്.എസ് മറ്റം, എൻ.എസ് ബോയ്സ് എച്ച്.എസ്.എസ് മാന്നാർ, എസ്.എം.എച്ച്.എസ്.എസ് ചമ്പക്കുളം എന്നീ കേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.

Advertisement
Advertisement