മെട്രോ ഫീഡർ ഓട്ടോകളും ഇന്ന് മുതൽ ഡിജിറ്റൽ

Monday 13 May 2024 1:35 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോറിക്ഷകളും ഡിജിറ്റലായി. യാത്രക്കൂലി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, യു.പി.ഐ ആപ്പുകൾ വഴി നൽകാം. കൊച്ചി വൺ കാർഡ് ഉപയോഗിച്ചും പണമടക്കാം. സംസ്ഥാനത്ത് ആദ്യമായി ഇതിനായി ഓട്ടോറിക്ഷകളിൽ പി.ഓ.എസ് മെഷീനുകൾ സജ്ജമാക്കി. ഇന്ന് മുതൽ സേവനങ്ങൾ ലഭ്യമാകും. യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റൽ രസീതും യാത്രക്കാർക്ക് ലഭിക്കും.

ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, വൺ ഡി സ്മാർട്ട് മൊബിലിറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി. ഇന്ന് മൂന്നിന് പത്തടിപ്പാലം ഗവ. റെസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ കെ.എം.ആർ.എൽ. എം.ഡി. ലോക്‌നാഥ് ബെഹ്റ പദ്ധതിക്ക് തുടക്കം കുറിക്കും.

 പണം നൽകാൻ

ഡെബിറ്റ്-ക്രെഡിറ്റ് കാർഡ്

 കൊച്ചി വൺ കാർഡ്

 പേമെന്റ് ആപ്പുകൾ

Advertisement
Advertisement