ഫെസ്റ്റ് സമാപിച്ചു

Sunday 12 May 2024 10:59 PM IST

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളേജിൽ ദിവസങ്ങളിലായി നടന്ന ദേശീയതല ടെക്നിക്കൽ കൾച്ചറൽ ഫെസറ്റ് ദിക്ഷ 2024 സമാപിച്ചു. എൻജിനീയറിങ് വിദ്യാർഥികളുടെ സാങ്കേതിക അവബോധം വർദ്ധിപ്പിക്കുന്നതിനും നൂതനമായ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്നതുമായ വിവിധങ്ങളായ പ്രോഗ്രാമുകൾ പരിപാടിയുടെ പ്രത്യേകതയായിരുന്നു. വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ഇലക്ട്രോണിക് വെഹിക്കിൾസും, എം ക്യൂബ് ബാൻഡ് അവതരിപ്പിച്ച പ്രോ ഷോയും ഫെസ്റ്റിന്റെ മാറ്റുകൂട്ടുന്നത് ആയിരുന്നു. സമാപന സമ്മേളനത്തിൽ കാലിക്കറ്റ് യൂണവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. എം.കെ.ജയരാജ്, കോളേജ് പ്രിൻസിപ്പൽ ഡോ.സി.രഞ്ജിത്ത്, സ്റ്റാഫ് അഡൈ്വസർ അമൽ ഗോപി വിദ്യാർത്ഥി പ്രതിനിധികൾ, സി.ടി.ഗോകുൽ, യാസിർ ഉമൈർ, സാഗർ സണ്ണി, ജ്യോതി നാഥ് തുടങ്ങിയവരും സംസാരിച്ചു.

Advertisement
Advertisement