ജനകീയ മാർച്ച് 

Sunday 12 May 2024 11:02 PM IST

തവനൂർ: പഞ്ചായത്തിലെ 15 ആം വാർഡിൽ ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന പഞ്ചായത്ത് മിനി സ്റ്റേഡിയത്തിലേക്ക് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെയും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ നടപടികളുമായി മുന്നോട്ട് പോകുന്ന അധികൃതരുടെ നിലപാടിനെതിരെയും ജനകീയ സമിതി ഇന്ന് പഞ്ചായത്ത് ആസ്ഥാനത്തേക്ക് ബഹുജന മാർച്ച് നടത്താൻ കമ്മിറ്റിയോഗം തീരുമാനിച്ചു. യോഗത്തിൽ കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ഷഹലാൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണസമിതി ഈ ജനദ്രോഹ നടപടിയിൽ നിന്നും പിന്മാരാത്ത പക്ഷം വൻ സമരപരിപാടികളുമായി മുന്നോട്ട് പോകുവാൻ കമ്മിറ്റി ഭാരവാഹികൾ തീരുമാനിച്ചു.

Advertisement
Advertisement