അഴൂരിൽ സുരക്ഷാവേലിയില്ലാതെ ട്രാൻസ്ഫോർമർ

Monday 13 May 2024 12:19 AM IST
പത്തനംതിട്ട അഴൂർ വേലംകടവ് ജംഗ്ഷനിൽ സുരക്ഷാ വേലിയില്ലാതെ വഴിയരികിലുള്ള ട്രാൻസ്ഫോർമർ

പത്തനംതിട്ട : അഴൂരിൽ സുരക്ഷാവേലിയില്ലാത്ത ട്രാൻസ് ഫോർമർ അപകടഭീഷണിയാകുന്നു. അഴൂർ വേലംകടവ് ജംഗ്ഷനിലെ വളവിലാണ് യാതൊരു സുരക്ഷയുമില്ലാതെ ട്രാൻസ്ഫോർമർ ഉള്ളത്. വള്ളിക്കോട്, കൊടുന്തറ, പ്രമാടം, കോന്നി എന്നിവിടങ്ങളിൽ നിന്നുള്ളവ‌ർ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. സ്കൂൾ, അങ്കണവാടികൾ എന്നിവയും ഇതിന് സമീപമുണ്ട്. നടപ്പാതയില്ലാത്തതിനാൽ ഇവിടെ റോഡിലിറങ്ങി നടക്കേണ്ട സ്ഥിതിയാണ്. വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ് ഈ ട്രാൻസ്ഫോമർ.

അ​ട്ട​ച്ചാ​ക്ക​ലെ ​അ​പ​ക​ട​ ​ഭീ​ഷ​ണി

കോ​ന്നി​ ​:​ ​അ​ട്ട​ച്ചാ​ക്ക​ൽ​ ​കു​മ്പ​ളാം​പൊ​യ്ക​ ​റോ​ഡി​ലെ​ ​നാ​ടു​കാ​ണി​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​വേ​ലി​യി​ല്ലാ​തെ​ ​നി​ൽ​ക്കു​ന്ന​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​അ​പ​ക​ട​ ​ഭീ​ഷ​ണി​യാ​യി.​ ​
സ്കൂ​ൾ​ ​കു​ട്ടി​ക​ൾ​ ​അ​ട​ക്കം​ ​ഈ​ ​റോ​ഡ​രി​കി​ലൂ​ടെ​യാ​ണ് ​ന​ട​ന്നു​പോ​കു​ന്ന​ത്.​ ​മു​ൻ​പ് ​തേ​ക്കു​ത​ടി​യി​ൽ​ ​ഉ​ള്ള​ ​പോ​സ്റ്റി​ലാ​യി​രു​ന്നു​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​സ്ഥാ​പി​ച്ചി​രു​ന്ന​ത്.​ ​ഇ​തി​നു​ ​ചു​റ്റും​ ​വേ​ലി​ ​ഇ​ല്ലാ​ത്ത​താ​ണ് ​ഭീ​ഷ​ണി.​ ​സ​മീ​പ​ത്തെ​ ​പാ​റ​മ​ട​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​ടോ​റ​സ് ​ലോ​റി​ക​ളും​ ​ഹാ​രി​സ​ൺ​സ് ​മ​ല​യാ​ളം​ ​പ്ലാ​ന്റേ​ഷ​ന്റെ​ ​കു​മ്പ​ഴ​ ​എ​സ്റ്റേ​റ്റി​ലെ​ ​ഫാ​ക്ട​റി​യി​ൽ​ ​നി​ന്ന് ​ലോ​ഡ് ​ക​യ​റ്റി​ ​വ​രു​ന്ന​ ​ലോ​റി​ക​ളും​ ​ഇൗ​ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ​പോ​കു​ന്ന​ത്.​ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് ​ചു​റ്റും​ ​വേ​ലി​ ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​വ​ശ്യം.

അ​ടൂ​രി​ൽ​ ​ അ​പ​ക​ടം വ​ഴി​യ​രി​കിൽ

അ​ടൂ​ർ​ ​:​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​ ​ജം​ഗ്ഷ​നും​ ​എം.​സി​ ​റോ​ഡ് ​ബൈ​പ്പാ​സും​ ​ബ​ന്ധി​പ്പി​ച്ചു​ള്ള​ ​ഉ​പ​റോ​ഡി​ലെ​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​ഭീ​ഷ​ണി​യാ​കു​ന്നു.​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​ഉ​യ​ര​ത്തി​ലാ​ണ് ​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും​ ​ഫ്യൂ​സ് ​ക​രി​യ​റു​ക​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​വ​രെ​ ​കൈ​യെ​ത്തു​ന്ന​ ​അ​ക​ല​ത്തി​ലാ​ണ്.​ ​റോ​ഡ​രി​കി​ൽ​ ​സം​ര​ക്ഷ​ണ​വേ​ലി​യി​ല്ലാ​ത്ത​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​യൂ​ണി​റ്റ് ​ഉ​യ​ർ​ത്തു​ന്ന​ ​അ​പ​ക​ട​ഭീ​ഷ​ണി​ ​ചെ​റു​ത​ല്ല.​ ​വീ​തി​ ​കു​റ​ഞ്ഞ​ ​റോ​ഡി​ലൂ​ടെ​ ​നി​ര​വ​ധി​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളും​ ​കാ​ൽ​ന​ട​യാ​ത്രി​ക​രും​ ​ക​ട​ന്നു​പോ​കാ​റു​ണ്ട്.​ ​അ​പ​ക​ട​ഭീ​തി​യി​ലാ​ണ് ​ഇ​വി​ടെ​ ​യാ​ത്ര.

Advertisement
Advertisement