മാദ്ധ്യമപ്രവർത്തകനെ വെടിവച്ച് കൊന്നു

Tuesday 14 May 2024 1:10 AM IST

ന്യൂഡൽഹി : ഉത്തർപ്രദേശിലെ ജോൻപൂരിൽ മാദ്ധ്യമപ്രവർത്തകനെ അജ്ഞാതർ വെടിവച്ച് കൊന്നു. സുദർശൻ ന്യൂസ് റിപ്പോർട്ടർ അശുതോഷ് ശ്രീവാസ്തവയാണ് (43) കൊല്ലപ്പെട്ടത്. മാർക്കറ്റിലേക്ക് പോകവെ ജൗൻപൂർ-ഷാഗഞ്ച് റോഡിന് സമീപം രാവിലെ 9.30 ഓടെയായിരുന്നു ആക്രമണം. നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അക്രമികളെ പിടികൂടാൻ അന്വേഷണ സംഘം രൂപീകരിച്ചതായി ജോൻപൂർ എസ്.പി അജയ്‌പാൽ ശർമ്മ പറഞ്ഞു.

പ്രദേശത്ത് നടക്കുന്ന ഗോവധത്തെക്കുറിച്ച് അശുതോഷ് റിപ്പോർട്ട് ചെയ്തെന്നും തുടർന്ന് പശുക്കടത്ത് സംഘത്തിന്റെ ഭീഷണിയുണ്ടായെന്നും കുടുംബം പറഞ്ഞു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും ആരോപിച്ചു.

Advertisement
Advertisement