ജോസേട്ടൻ മടങ്ങി!

Tuesday 14 May 2024 3:05 AM IST


ജയ്പൂർ: രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് ഓപ്പണ‌ർ ജോസ് ബട്ട്‌ലർ നാട്ടിലേക്ക് മടങ്ങി. അടുത്തമാസം തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി 22 മുതൽ ഇംഗ്ലണ്ടും പകിസ്ഥാനും തമ്മിൽ ട്വന്റി-20 പരമ്പരയുണ്ട്. ഈ പരമ്പരയിൽ പങ്കെടുക്കുന്നതിനാണ് ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്ടൻ കൂടിയായ ജോസ് നാട്ടിലേക്ക് മടങ്ങിയത്. നിലവിലെ ട്വന്റി-20 ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്.

ടീമിന്റെ സ്ഥിരം ഓപ്പണറായ ജോസിന്റെ മടക്കം രാജസ്ഥാന് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളും തോറ്റ രാജസ്ഥാന് നാളെ പഞ്ചാബിന് എതിരെയാണ് അടുത്ത മത്സരം. ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് 2 സെഞ്ച്വറി ഉൾപ്പെടെ ജോസ് 359 റൺസ് നേടിയിട്ടുണ്ട്. വി വിൽ മിസ് യു എന്ന ക്യാപ്ഷനിൽ ജോസ് എയർ പോട്ടിലേക്ക് പോകുന്നതിന്റെ വീഡിയോ രാജസ്ഥാൻ ടീമന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പഞ്ചാബ് കിംഗ്സിന്റെ ലിയാം ലിവിംഗ്സ്റ്റൺ, ആർ.സി.ബിയുടെ വിൽ ജാക്ക്സ്, റീസ് ടോപ്‌ലെ എന്നീ ഇംഗ്ലീഷ് താരങ്ങളും നാട്ടിലേക്ക് മടങ്ങി.

Advertisement
Advertisement