പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ അദ്ധ്യാപക സംഗമം

Wednesday 15 May 2024 3:22 AM IST

തിരുവനന്തപുരം:കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം ഉയർന്ന നിലവാരം പുലർത്തുന്നതായി മന്ത്രി വി.ശിവൻകുട്ടി. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ അദ്ധ്യാപക സംഗമം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പൊതുവിദ്യാഭ്യാസ വകുപ്പിനു വേണ്ടി എസ്.സി.ഇ.ആർ.ടി, സമഗ്രശിക്ഷാ കേരളം, കൈറ്റ്, എസ്.ഐ. ഇ.ടി, സീമാറ്റ്, വിദ്യാകിരണം, ഡയറ്റ് എന്നീ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും ഡയറക്ടറേറ്റിന്റെയും ഏകോപനത്തിലാണ് അദ്ധ്യാപക സംഗമം. 2,89,944 അദ്ധ്യാപകരാണ് എൽ.പി, യു.പി, ഹൈസ്‌കൂൾ വിഭാഗത്തിലായി പങ്കെടുക്കുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, കൈറ്റ് സി.ഇ .ഒ.കെ. അൻവർ സാദത്ത്, എസ്.ഐ.ഇ.റ്റി ഡയറക്ടർ ബി.അബുരാജ്, സ്‌കോൾ കേരള വൈസ് ചെയർമാൻ ഡോ.പി.പ്രമോദ്, സമഗ്രശിക്ഷാ കേരളം ഡോ. സുപ്രിയ എ.ആർ എന്നിവർ സംബന്ധിച്ചു.

Advertisement
Advertisement