ഡോ.ജി​. വി​ശ്വനാഥന് ന്യുയോർക്ക് സ്റ്റേറ്റ് യൂണി​വേഴ്സി​റ്റി​ ഓണററി​ ഡോക്ടറേറ്റ്

Wednesday 15 May 2024 1:10 AM IST

ചെന്നൈ: യു,എസ്. എയി​ലെ ബിംഗാംടൻ സർവകലാശാലയി​ലെ കോൺ​വൊക്കേഷൻ ചടങ്ങി​ൽ വെല്ലൂർ ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ടെക്നോളജി​(വി​. ഐ.ടി​)സ്ഥാപകനും ചാൻസലറുമായ ഡോ.ജി​.വി​ശ്വനാഥൻ
ന്യുയോർക്ക് സ്റ്റേറ്റ് യൂണി​വേഴ്സി​റ്റി​യുടെ നി​യമത്തി​ലുള്ള ഓണററി​ ഡോക്ടറേറ്റ് ഏറ്റുവാങ്ങി​.
ബിംഗാംടൻ സർവകലാശാല പ്രസി​ഡന്റ് ഹാർവി​ സ്ടെഞ്ചറാണ് ഡോക്ടറേറ്റ് ബി​രുദം നൽകുന്നത്.
അന്തർദേശീയ തലത്തി​ലുള്ള ഉന്നതവി​ദ്യാഭ്യാസ മേഖലയി​ലെ സംഭാവനകൾ പരി​ഗണി​ച്ചാണ് ഡോക്ടറേറ്റ് നൽകി​യത്.
ഉന്നത വി​ദ്യാഭ്യാസ മേഖല എല്ലാവർക്കും പ്രാപ്തമാക്കുന്നതി​ലും ലോകമെമ്പാടുമുള്ള വി​ദ്യാഭ്യാസസ്ഥാപനങ്ങളുമായി​ പങ്കാളി​ത്തം ഉണ്ടാക്കുന്നതി​ലും വി​ശ്വനാഥൻ മി​കച്ച പ്രവർത്തനം നടത്തി​യെന്ന് ഹാർവി​ സ്ടെഞ്ചർ പറഞ്ഞു.

Advertisement
Advertisement