സംസ്ഥാനത്ത് ശനി വരെ വേനൽ മഴ തുടരും , കാറ്റിനും സാദ്ധ്യത
Wednesday 15 May 2024 4:41 AM IST
തിരുവനന്തപുരം: ശനിയാഴ്ച വരെ വേനൽ മഴ തുടരും. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും സാദ്ധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട്.