ഗുരുദേവ ദർശനം കാത്തുസൂക്ഷിക്കണം: സ്വാമി അസംഗാനന്ദ ഗിരി

Wednesday 15 May 2024 12:02 AM IST
ഗുരുവരാശ്രമത്തിൽ പ്രതിഷ്ഠാ ദിന തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാ സർവൈശ്വര്യപൂജക്ക് സ്വാമി അസംഗാനന്ദ ഗിരി നേതൃത്വം നൽകുന്നു.

കോഴിക്കോട്: ഗുരുദേവൻ മാനവരാശിയ്ക്ക് പകർന്ന ദർശന ഗരിമ കാത്തു സൂക്ഷിക്കാനും ജീവിതത്തിൽ ആവിഷ്‌ക്കരിക്കാനും ഗുരുദേവ ഭക്തർക്ക് ബാദ്ധ്യതയുണ്ടെന്നും മലബാറിലെ ശ്രീനാരായണ ഭക്തർക്ക് ദിശാബോധം പകരുന്ന ആത്മീയ കേന്ദ്രമായി ഗുരുവരാശ്രമം മാറുമെന്നും ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി പറഞ്ഞു.
ഗുരുവരാശ്രമ പ്രതിഷ്ഠാദിന തീർത്ഥാടന മഹോത്സവത്തിന്റെ ഭാഗമായി നടന്ന മഹാ സർവൈശ്വര്യ പൂജയ്ക്ക് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി , യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന പ്രതിഷ്ഠാ മഹോത്സവത്തിന്റെ രണ്ടാമത്തെ ദിവസമായ ഇന്നലെ രാവിലെ ആറിന് മഹാഗണപതി ഹോമം, ശാന്തി ഹവനം, വിശേഷാൽ ഗുരു പൂജ, കലശപൂജ, കലശാഭിഷേകം അന്നദാനം എന്നിവയും വൈകീട്ട് ഏഴ് മുതൽ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും അരങ്ങേറി. പ്രതിഷ്ഠാദിന വിശേഷാൽ പൂജകൾക്കും വൈദിക ചടങ്ങുകൾക്കും ശിവഗിരി മഠം വൈദികാചാര്യൻ സ്വാമി ശിവനാരായണ തീർത്ഥ , സ്വാമി ദിവ്യാനന്ദഗിരി, സ്വാമി പ്രേമാനന്ദ ,അനീഷ് ശാന്തി പത്മപുരം, ഗുരുവരാശ്രമം മേൽശാന്തി പ്രസൂൺ ശാന്തി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement