ആമസോൺ​ പ്രൊപ്പൽ നാലാം സീസണിന് തുടക്കമായി​

Thursday 16 May 2024 1:53 AM IST
ആമസോൺ​ പ്രൊപ്പൽ നാലാം സീസണിന് തുടക്കമായി​


കൊച്ചി: ഉപഭോക്തൃ ഉത്പന്ന മേഖലയിലെ സ്റ്റാർട്ട് അപ്പുകളെ ആഗോള ബിസിനസ് മേഖലയിൽ വളർത്താനുള്ള നീക്കമായ പ്രൊപ്പലിന്റെ നാലാം സീസണിനു തുടക്കം കുറിക്കുന്നതായി ആമസോൺ ഇന്ത്യ പ്രഖ്യാപിച്ചു വളർന്നുവരുന്ന ഇന്ത്യൻ ബ്രാൻഡുകൾക്കും സ്റ്റാർട്ട് അ പ്പുകൾക്കും ഇ കോമേഴ്സ് വി ദഗ്ദ്ധധരുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കളിലേക്ക് എ ത്തിച്ചേരാൻ വഴിയൊരുക്കുന്ന പദ്ധതി​യാണിത്. 50 സ്റ്റാർട്ട് അപ്പുകൾക്കുവരെ ആഗോള വിപണിയിലെത്താനും ഇന്ത്യയിൽ നിന്ന് ആഗോള ബ്രാൻഡുകൾ സൃഷ്ടിക്കാനും പ്രൊപ്പൽ എസ് 4 പിന്തുണ നൽകും. എ. ഡബ്ലിയു.എസ് ആക്ടിവേറ്റ് വായ്പകൾ, ആറുമാസത്തെ സൗജന്യ ലോജിസ്റ്റിക്, അക്കൗ ണ്ട് മാനേജ്മെന്റ് പിന്തുണ, ആദ്യ മൂന്നു വിജയികൾക്കായുള്ള ആമസോണിന്റെ
100,000 ഡോളർ സംയുക്ത ഗ്രാന്റ് തുടങ്ങിയവ അടക്കം 1.5 ദശലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ക്ലീ്, വെലോസിറ്റി, ഗെറ്റ്‌വാന്റേജ് തുടങ്ങിയ വരുമാന അധിഷ്ഠിത ധനകാര്യ പങ്കാളികളുമായി ബ ന്ധപ്പെടാനും ആമസോൺ ഇതിൽ പങ്കെടുക്കുന്ന സ്റ്റാർ ട്ട് അപ്പുകളെ സഹായിക്കും. സ്റ്റാർട്ട് അപ്പുകളുടെ ബിസിനസ്

ഗണ്യമായ തലത്തിൽ വർദ്ധിപ്പിക്കാനുള്ള പിന്തുണ ഇവർ പ്രദാനം ചെയ്യും.

Advertisement
Advertisement