മുഖ്യമന്ത്രി യാത്ര ചുരുക്കി, 19ന് രാത്രിയെത്തും

Thursday 16 May 2024 12:05 AM IST

തിരുവനന്തപുരം: വിദേശയാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ 19നു രാത്രി തിരിച്ചെത്തും. 20നു പ്രത്യേക മന്ത്രിസഭാ യോഗമുണ്ട്. മുൻനിശ്ചയപ്രകാരമുള്ള സിംഗപ്പൂർ യാത്ര ഒഴിവാക്കി ഇന്നലെ രാവിലെ ഇന്തോനേഷ്യയിൽ നിന്ന് ദുബായിൽ എത്തുകയായിരുന്നു. അവിടെ നിന്ന് ഓൺലൈനായി രാവിലെ 10ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. 21ന് മടങ്ങിയെത്തും വിധമായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. മേയ് ആറിനാണ് സ്വകാര്യ സന്ദർശനത്തിനായി കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയത്.

''ഇവിടെ ഒന്നര മണിക്കൂർ വ്യത്യാസമുണ്ട് ''

ഇന്തോനേഷ്യയിൽ നിന്ന് ദുബായിൽ എത്തിയതായും ഇവിടെ ഒന്നര മണിക്കൂർ സമയവ്യത്യാസമുണ്ടെന്നും ചിരിയോടെ മുഖ്യമന്ത്രി മന്ത്രിമാരോട് ഓൺലൈൻ യോഗത്തിൽ പറഞ്ഞു. 19ന് തിരിച്ചെത്തുമെന്നും അറിയിച്ചു. രാവിലെ പത്തിന് മന്ത്രിസഭാ യോഗം ചേർന്നപ്പോൾ ദുബായിൽ രാവിലെ എട്ടര മണിയായിരുന്നു.

Advertisement
Advertisement