റോളർ നെറ്റഡ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്, ഇന്ത്യ റണ്ണറപ്പ്

Thursday 16 May 2024 4:04 AM IST

തിരുവനന്തപുരം : ശ്രീലങ്കയിലെ കൊളംബോയിലെ എയർപോര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സ് ഇന്‍ഡോർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാമത് അന്താരാഷ്ട്ര റോളർ നെറ്റഡ്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ ‍ ഇന്ത്യ റണ്ണറപ്പായി. ശ്രീലങ്കയാണ് ഓവറോൾ ചാമ്പ്യന്മാർ.
സബ് ജൂനിയര്‍ ബോയ്സ് വിഭാഗത്തില്‍ ശ്രീലങ്ക ഒന്നാം സ്ഥാനം നേടി. ഇന്ത്യ രണ്ടും മാലദ്വീപ് മുന്നാം സ്ഥാനവും സ്വന്തമാക്കി. സബ് ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഇന്ത്യയാണ് ഒന്നാമത്. ശ്രീലങ്ക രണ്ടാമതും. സീനിയർ ഗേള്‍സ് വിഭാഗത്തില്‍ ശ്രീലങ്ക ഒന്നും ഇന്ത്യ രണ്ടാം സ്ഥാനവും നേടി. സീനിയർ ബോയ്സ് വിഭാഗത്തില്‍ ശ്രീലങ്ക ഒന്നും നേപ്പാള്‍ രണ്ടും ഇന്ത്യ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
റോളർ നെറ്റഡ് ബോള്‍ ഫൗണ്ടറും അന്താരാഷ്ട്ര റോളർ നെറ്റെഡ് ബോള്‍ ഫെഡറേഷന്‍ സെക്രട്ടറിയുമായ കെ ശിവരാജന്‍ ആണ് ചാമ്പ്യൻഷിപ്പിനു നേതൃത്വം വഹിച്ചത്. ബിജു കെ നായരും വിദ്യാ സി നായരുമായിരുന്നു ടീമിന്റെ മാനേജർമാർ. കേരള റോള‌ർ നെറ്റഡ് ബാൾ ഫെഡറേഷൻ സെക്രട്ടറി എൽ. റിനിയും ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യൻ ടീമിലെ 16 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. ടീം ഇന്നലെ തിരിച്ച് നാട്ടിലെത്തി.

Advertisement
Advertisement