ചിത്ര പ്രദർശനം ആരംഭിച്ചു

Friday 17 May 2024 12:02 AM IST
വടകര കചി കആർട്ട് ഗ്യാലറിയിൽ ചിത്രപ്രദർശനം ഡോ: എം മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: 'കചിക ' ആർട്ട് ഗാലറിയിൽ ഡോ. ജയഫർ കാനാറത്തിന്റെ ചിത്രപ്രദർശനം ഡോ. എം. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പവിത്രൻ ഒതയോത്ത് അദ്ധ്യക്ഷത വഹിച്ചു. പി രാജൻ, ജോളി. എം. സുധൻ , ജഗദീഷ് പാലയാട്, പ്രമോദ് മാണിക്കോത്ത് , ബിജോയ് കാരേതയ്യിൽ, ശ്രീജിത്ത് വിലാതപുരം തുടങ്ങിയവർ പ്രസംഗിച്ചു. ഹിന്ദുസ്ഥാൻ സംഗീതജ്ഞൻ സഞ്ജയ്യുടെ പുല്ലാങ്കുഴൽ വാദനം നടന്നു. വടകര സഹകരണ ആശുപത്രിയിലെ എല്ലുരോഗ വിഭാഗം സർജനാണ് ഡോ. ജയഫർ. 50 ഓളം ജലച്ഛായ ചിത്രങ്ങളുടെ പ്രദർശനം 19ന് സമാപിക്കും.

Advertisement
Advertisement