മജ്ലിസുന്നൂർ ആത്മീയസംഗമം

Friday 17 May 2024 1:27 AM IST

മുഹമ്മ : മണ്ണഞ്ചേരി നാലുതറ അഹ്‌മദ് മൗലവി ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയപ്പും മജ്ലിസുന്നൂർ ആത്മീയ സംഗമവും സംഘടിപ്പിച്ചു. മണ്ണഞ്ചേരി ടൗൺ ജുമുഅ മസ്ജിദ് ചീഫ് ഇമാം സി.എം. മുഹമ്മദ്‌ മുസ്‌ലിഹ് ബാഖവി ഹജ്ജ് യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് ഹാഫിള് മുഹമ്മദ്‌ സിയാദ് അസ്‌ലമി നേതൃത്വം നൽകി. ചെയർമാൻ ടി.എ.അഷ്‌റഫ്‌ കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. എൻ.എ.മുഹമ്മദ്‌ ഇക്ബാൽ സ്വാഗതം പറഞ്ഞു. എസ്.എം.ജെ.അബൂബക്കർ, നിസാർ പറമ്പൻ, എ.എം. ഹനീഫ്, എ.കെ. ഷൂബി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement