ജലവൈദ്യുതി ഉൽപാദനം കൂട്ടും:മന്ത്രി കൃഷ്ണൻകുട്ടി

Friday 17 May 2024 1:29 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ജലവൈദ്യുതി ഉൽപാദനം കൂട്ടുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ വൈദ്യുതി കോൺക്ളേവിൽ തയ്യാറാക്കിയ ഡോക്യുമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 3000ടി.എം.സി.ജലം ലഭിക്കുന്നുണ്ട്. ഇതിൽ 300ടി.എം.സി.മാത്രമാണ് വൈദ്യുതിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്.വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യം പരിഹരിക്കാൻ ജലവൈദ്യുതി ഉൽപാദനം കൂട്ടേണ്ടിവരും. ഇതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കും. ഭാവിയിലെ ഊർജ്ജാവശ്യങ്ങൾ പരിഹരിക്കാൻ കർമ്മപദ്ധതികളുണ്ടാക്കുമ്പോൾ കോൺക്ളേവ് ഡോക്യുമെന്റ് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.ജയപ്രകാശൻ കോൺക്ളേവ് ഡോക്യുമെന്റ് അവതരിപ്പിച്ചു. വി.കെ.പ്രശാന്ത് എം.എൽ.എ,ഊർജ്ജവകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ,ഇ.എം.സി.ഡയറക്ടർ ഡോ.ആർ.ഹരികുമാർ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദ്,കെ.എസ്.ഇ.ബി.ഡയറക്ടർ സജിപൗലോസ്,കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ ട്രഷറർ എ.എച്ച്.സജു,ഇലക്ട്രിസിറ്റി എംപ്ളോയീസ് ഫെഡറേഷൻ ദേശീയ സെക്രട്ടറി ഡോ.എം.ജി.സുരേഷ് കുമാർ,ജാസ്മിൻ ബാനു തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement