സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിതീവ്ര മഴ

Friday 17 May 2024 12:00 AM IST

തിരുവനന്തപുരം: ചൊവ്വാഴ്ച വരെ തെക്കൻ,​ മദ്ധ്യ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത. ഇടിമിന്നലിനും 55 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യതയുണ്ട്. ശനി മുൽ തിങ്കൾ വരെ തെക്കൻ കേരളത്തിൽ മത്സ്യബന്ധനം പാടില്ല.

ഇന്നലെ തിരുവനന്തപുരം,ആലപ്പുഴ,കോട്ടയം,പത്തനംത്തിട്ട,ഇടുക്കി ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. തലസ്ഥാന നഗരിയിൽ ഒരു മണിക്കൂറിൽ 52 മില്ലീമീറ്റർ‌ മഴ പെയ്ത് പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.

യെല്ലോ അലർട്ട്

ഇന്ന്: പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്

നാളെ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്

ഓറഞ്ച് അലർട്ട്

18ന്: പാലക്കാട്, മലപ്പുറം. 19ന്: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി

20ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

(24 മണിക്കൂറിൽ 115.6 മില്ലീ മീറ്റർ - 204.4 മില്ലീ മീറ്റർ മഴ)​

കാലവർഷം ശക്തമാവും

മേയ് 31ന് എത്തുന്ന കാലവർഷം തുടക്കം മുതലേ ശക്തമാകുമെന്നാണ് പ്രവചനം. കഴിഞ്ഞ വർഷം ജൂൺ 4ന് എത്തുമെന്ന് പറഞ്ഞെങ്കിലും എട്ടിനാണ് ആരംഭിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ദുർബലമാവുകയും ചെയ്തു. 34 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്.

Advertisement
Advertisement