വാരാണസിയിൽ ​കൊമേഡിയൻ ശ്യാം രംഗീലയുടെ പത്രിക തള്ളി

Friday 17 May 2024 12:42 AM IST

വാരാണസി: വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ കൊമേഡിയൻ ശ്യാം രംഗീലയുടെ നാമനിർദ്ദേശപത്രിക നിരസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ച് ശ്രദ്ധ നേടിയയാളാണ് ശ്യാം രംഗീല.

മേയ് 14നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി ശ്യാം രംഗീല പത്രിക സമർപ്പിച്ചത്. ഇതിന്റെ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലെ വിവര പ്രകാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പട്ടിക തള്ളിയിട്ടുണ്ട്. ജനാധിപത്യം വധിക്കപ്പെട്ടെന്നാണ് കമ്മിഷൻ നടപടിയെ കുറിച്ച് ശ്യാം രംഗീല പ്രതികരിച്ചത്. എല്ലാ വിവരങ്ങളും പത്രികയോടൊപ്പം സമർപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ

തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിൽ ജൂൺ ഒന്നിനാണ് വാരാണാസയിലെ വോട്ടെടുപ്പ്.

Advertisement
Advertisement