പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ

Friday 17 May 2024 2:31 AM IST

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കാനെത്തിയ കുട്ടിക്ക് നാക്കിൽ ശസ്ത്രക്രിയ നടത്തിയെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ)​. കുട്ടിയുടെ നാക്കിനടിയിൽ ഒരു കെട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് ഭാവിയിൽ സംസാര വൈകല്യത്തിന് ഇടയാക്കും. ഇതാണ് നീക്കയത്. വസ്തുത അന്വേഷിക്കാതെ ഡോക്ടറെ സസ്പെൻഡ് ചെയ്തത് നിർഭാഗ്യകരമാണ്.

Advertisement
Advertisement