പശ്ചിമഘട്ട പരിസ്ഥിതിലോലമേഖല (ഇ.എസ്എ) നിർണ്ണയം  മലയോരത്തിനാശ്വാസം

Saturday 18 May 2024 10:38 PM IST

കാളികാവ്: പശ്ചിമ ഘട്ട പരിസ്ഥിതി ലോല പ്രദേശ നിർണ്ണയത്തിലെ പരാതികൾ പരിഹരിക്കാനും പുനർ നിർണ്ണയം നടത്താനും നടപടിയായത് മലയോര മേഖലക്ക് ആശ്വാസവാർത്തയായി. പരാതിയുള്ള വില്ലേജുകളിൽ പുനർനിർണ്ണയം നടത്തുന്നതിന് തദ്ദേശ സ്വയം ഭരണവകുപ്പ് ഡയറക്ടറുടെ കത്ത് പഞ്ചായത്തുകൾക്ക് ലഭിച്ചു. ചാലിയാർ,അമരമ്പലം,ചോക്കാട്,കാളികാവ്,കരുളായി,കരുവാരക്കുണ്ട്,ചുങ്കത്തറ,പോത്തുകൽ,വഴിക്കടവ് എന്നീ പഞ്ചായത്തുകൾക്കാണ് ഇപ്പോൾ കത്തുകൾ ലഭിച്ചിട്ടുള്ളത്.
കൂടാതെ പശ്ചിമഘട്ട ലോല പ്രദേശം(ഇ.എസ്.എ)അവസാനമായി അംഗീകരിക്കുന്നതിനുള്ള കരട് റിപ്പോർട്ടും പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ട്. ഒരാഴ്ചക്കകം ഈ റിപ്പോർട്ട് പരിശോധിച്ച് അന്തിമ തീരുമാനം തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർക്ക് നൽകണമെന്നാണ് നിർദ്ദേശം.എന്നാൽ ബഹുതല ചർച്ചകൾക്ക് വിധേയമാക്കി ഒരാഴ്ചക്കകം തിരിച്ചയക്കാൻകഴിയുമോ എന്നാണ് ആശങ്കയുണ്ട്. റിപ്പോർട്ടിന്റെ ചർച്ചക്കും തീരുമാനമെടുക്കുന്നതിനുമായുള്ള യോഗത്തിൽ ജില്ലാ തല ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ,തഹസിൽദാർ,വില്ലേജ് ഓഫീസർമാർ,പഞ്ചായത്ത് പ്രസിഡണ്ടുമാർ,വാർഡ്‌മെമ്പർമാർ,സെക്രട്ടറിമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടത്തി തീരുമാനമെടുക്കേണ്ടത്. ജനവാസമേഖല,ആശുപത്രി സ്ഥിതി ചെയ്യുന്ന മേഖല,വന മേഖല എന്നീ കാര്യങ്ങളിൽ വ്യക്ത വരുത്തി കൃത്യമായ തെളിവുകളുടെ പിൻബലത്തോടെയാണ് റിപ്പോർട്ട് കാര്യാലയത്തിലെത്തിക്കേണ്ടത്.

പരിസ്ഥിതി ലോല മേഖല നിർണ്ണയം

അപാകത നിറഞ്ഞത്


പരിസ്ഥിതി ലോല മേഖല നിർണ്ണയത്തിനെതിരേ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. തുടർന്ന് 92 വില്ലേജുകളിൽ ഇ.എസ്.എ പ്രഖ്യാപിച്ചതിൽ അപാകതയുള്ളതായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം നേരത്തെ കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്,പരിസ്ഥിതി കാലാവസ്ഥാ വ്യത്യാന ഡയകർ,എൽ എസ്ജി ഡി പ്രിൻസിപ്പൽ ഡയറക്ടർ എന്നിവർ അപാകത ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിരുന്നു.ഇതിനെ തുടർന്ന് ഇക്കാര്യം പഠിച്ച് നിർദ്ദേശങ്ങൾ മുന്നോട്ടു വെക്കുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ജില്ലാ തല സൂക്ഷ്മ പരിശോധനാ സമിതിയെ ചുമതലപെടുത്തുകയും ചെയ്തു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ ത്തിസ്ഥാനത്തിൽ പരിസ്ഥിതി വ്യതിയാന കാലാവസ്ഥ വകുപ്പ്ഡയരക്ടർ തയ്യാറാക്കിയ
കരട് റിപ്പോർട്ടാണ് ഇപ്പോൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അയച്ചിട്ടുള്ളത്.

2018ലാണ് പരിസ്ഥിതി ലോല മേഖല നിർണ്ണയം

13നാണ് ഡയറക്ടറുടെ കത്ത് പുറത്തിറക്കിയത്.

Advertisement
Advertisement