വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം

Sunday 19 May 2024 12:02 AM IST
വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം

കോഴിക്കോട് : കാടിന്റെ മനോഹര കാഴ്ചകളുമായി 'ദി റിഥം ഓഫ് വൈൽഡ് കാനനം 2024' വൈൽഡ് ലൈഫ് ഫോട്ടോ പ്രദർശനം ആർട്ട് ഗാലറിയിൽ തുടക്കമായി. 2 3 വന്യജീവി ഫോട്ടോഗ്രാഫർമാരുടെ ജീവൻ തുളുമ്പുന്ന 120 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പക്ഷി നിരീക്ഷകനും മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സെക്രട്ടറിയുമായ സത്യൻ മേപ്പയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനം- വന്യജീവി വകുപ്പ് അസി.കൺസർവേറ്റർ ജോഷിൽ മാളിയേക്കൽ മുഖ്യാതിഥിയായി . ഇന്ത്യയിലെയും വിദേശത്തെയും വിവിധയിനം കാടുകളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത് . പ്രദർശനം 22 ന് സമാപിക്കും.

Advertisement
Advertisement