ഫോക്കസ് ലൈറ്റ് കൈമാറി

Sunday 19 May 2024 12:08 AM IST

അടൂർ : മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി അടൂർ നോർത്ത് സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷമായി മുടങ്ങാതെ സർവീസ് നടത്തുന്ന അടൂർ - കരുവാറ്റ - ചെറുലയം - പന്തളം കെ.എസ്.ആർ.ടി.സി ബസ് സർവീസിലെ യാത്രക്കാരും നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ഫോക്കസ് ലൈറ്റ് വാങ്ങി നൽകി. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്‌ അംഗം കെ.കുമാരൻ ഫോക്കസ് ലൈറ്റ് അടൂർ കെ.എസ്.ആർ.ടി.സി അധികൃതർക്ക് കൈമാറി.

Advertisement
Advertisement