അതിരൂപതാ ദിനം 20ന്

Sunday 19 May 2024 12:53 AM IST

തൃശൂർ: തൃശൂർ അതിരൂപത സ്ഥാപിതമായതിന്റെ 137-ാം വാർഷികം അതിരൂപതാ ദിനമായി തിങ്കളാഴ്ച കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന പള്ളിയിൽ ആഘോഷിക്കും. അഞ്ചു പേർക്ക് അതിരൂപത അവാർഡ് സമ്മാനിക്കുമെന്ന് വികാരി ജനറൽ മോൺ ജോസ് കോനിക്കര അറിയിച്ചു. അരണാട്ടുകര പള്ളി വികാരി ഫാ. ജോർജ് എടക്കളത്തൂർ, ജൂബിലി മിഷൻ ആശുപത്രിയിലെ ആയുർവേദ ഡോക്ടർ ഡോ. സിസ്റ്റർ ഡൊണേറ്റ , അമല മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഗൈനക്കോളജിസ്റ്റുമായ ഡോ. ബെറ്റ്‌സി തോമസ്, വൃക്ക ദാനം ചെയ്ത പേരാമംഗലം സ്വദേശി കെ.എഫ്. ബ്ലെസൺ, 72 വർഷം മെത്രാസന ഭവനത്തിൽ സേവനം ചെയ്ത ലാസർ പാറക്കൽ എന്നിവർക്കാണ് അവാർഡുകൾ. അതിരൂപതാദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലിയിലും തുടർന്നു നാലിനുള്ള പൊതുസമ്മേളനത്തിലും രണ്ടായിരം പ്രതിനിധികൾ പങ്കെടുക്കും. വിളംബര ജാഥ ഇന്ന് രാവിലെ എട്ടരയ്ക്ക് വർക്കിംഗ് ചെയർമാനും കൊട്ടേക്കാട് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോജു ആളൂർ ഫ്‌ളാഗ് ഓഫ് ചെയ്യും. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. ജയ്‌സൺ മാറോക്കി, സെക്രട്ടറി സി.ജെ. ജയിംസ്, കൺവീനർ സി.എൽ. ഇഗ്‌നേഷ്യസ്, വൈസ് ചെയർമാൻ വിനേഷ് കൊളേങ്ങാടൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement