നവവധുവിനെ ആക്രമിച്ച കേസ്: കാറിൽ നിന്ന് രക്തക്കറ കണ്ടെത്തി

Monday 20 May 2024 12:00 AM IST

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ആക്രമിച്ച കേസിൽ അന്വേഷണ സംഘം. കസ്റ്റഡിയിലെടുത്ത കാറിൽ നിന്ന് കണ്ടെത്തിയ രക്തക്കറ കേസിൽ നിർണായക തെളിവാകും. വിവാഹത്തോടനുബന്ധിച്ച് വാടകയ്ക്കെടുത്ത ഈ കാറിലാണ് മർദ്ദനത്തിന് ശേഷം അവശയായ നവവധുവിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്നാണ് കണ്ടെത്തൽ. മൂക്കിൽ നിന്ന് രക്തം വാർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്ന് യുവതി മൊഴി നൽകിയിരുന്നു. രക്തക്കറ നവവധുവിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഫോറൻസിക് ലാബിലേക്ക് സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. മർദ്ദന സമയത്ത് യുവതിയുടെ കഴുത്തിൽ കുരുക്കിയ മൊബൈൽ ചാർജറിന്റെ കേബിൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.

നവവധുവിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി രാഹുൽ പി. ഗോപാലിന്റെ അമ്മ പന്തീരാങ്കാവ് പന്നിയൂർകുളം സ്വദേശി ഉഷ, സഹോദരി കാർത്തിക എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോഴിക്കോട് ജില്ലാ കോടതി പരിഗണിക്കും. ഇവർ കേസിലെ രണ്ടും, മൂന്നും പ്രതികളാണ്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയിരുന്നെങ്കിലും ഇരുവരും അനാരോഗ്യം ചൂണ്ടിക്കാണിച്ച് ഹാജരായിരുന്നില്ല. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിശദമായ തെളിവെടുപ്പിനായി വീടിന്റെ താക്കോൽ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. രാഹുൽ ജർമ്മനിയിൽ എത്തിയെന്ന് സ്ഥിരീകരിച്ചതോടെ, ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി.

സി.സി.പി.ഒയ്ക്ക്

സസ്‌പെൻഷൻ
രാഹുലിന് രാജ്യം വിടാൻ ഒത്താശ ചെയ്തെന്ന ആരോപണം ഉയർന്ന . പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ശരത് ലാലിനെ സസ്‌പെൻഡ് ചെയ്തു. പ്രതിക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾ പറഞ്ഞുകൊടുത്തതും വധശ്രമക്കുറ്റം ചുമത്തുമെന്ന വിവരം മുൻകൂട്ടി നൽകിയതും ഇയാളാണെന്നാണ് കണ്ടെത്തൽ. ശരത് ലാലിന്റെ ഫോൺ കോൾ രേഖകൾ പൊലീസ് പരിശോധിച്ചു.

ഡോ​ണ​ ​സാ​ജ​ന്റെ​ ​മ​ര​ണം:
ഭ​ർ​ത്താ​വ് ​കാ​ണാ​മ​റ​യ​ത്ത്

ചാ​ല​ക്കു​ടി​:​ ​ചാ​ല​ക്കു​ടി​ ​സ്വ​ദേ​ശി​ ​ഡോ​ണ​ ​സാ​ജ​ൻ​ ​കാ​ന​ഡ​യി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഭ​ർ​ത്താ​വ് ​ലാ​ൽ​ ​കെ.​പൗ​ലോ​സി​നെ​ ​ഇ​നി​യും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​കോ​ട​ശേ​രി​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​കു​റ്റി​ച്ചി​റ​ ​സ്വ​ദേ​ശി​യാ​യ​ ​ലാ​ൽ​ ​സം​ഭ​വം​ ​ന​ട​ന്ന​തി​ന്റെ​ ​തൊ​ട്ട​ടു​ത്ത​ ​ദി​വ​സം​ ​ഇ​ന്ത്യ​യി​ലെ​ത്തി​യി​രു​ന്നു.
ഡ​ൽ​ഹി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​തീ​വ​ര​ഹ​സ്യ​മാ​യി​ ​ഇ​യാ​ൾ​ ​ഇ​റ​ങ്ങി​യ​ ​വി​വ​രം​ ​ദി​വ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​പൊ​ലീ​സ് ​അ​റി​യു​ന്ന​ത്.​ ​ചൂ​താ​ട്ട​ത്തി​ലൂ​ടെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​പ​ണം​ ​ന​ഷ്ട​പ്പെ​ട്ട​ ​ലാ​ൽ​ ​ക​നേ​ഡി​യ​ൻ​ ​പൊ​ലീ​സി​ന്റെ​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​മേ​യ് ​ഏ​ഴി​നാ​ണ് ​ഡോ​ണ​യെ​ ​ഫ്‌​ളാ​റ്റി​ൽ​ ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കേ​സി​ൽ​ ​ഡോ​ണ​യു​ടെ​ ​പി​താ​വ് ​സാ​ജ​ൻ​ ​പ​ടി​ക്ക​ല​യു​ടെ​ ​മൊ​ഴി​ ​ചാ​ല​ക്കു​ടി​ ​പൊ​ലീ​സ് ​അ​ടു​ത്ത​ദി​വ​സം​ ​രേ​ഖ​പ്പെ​ടു​ത്തും.​ ​ശ​നി​ ​മു​ത​ൽ​ ​തി​ങ്ക​ൾ​ ​വ​രെ​ ​കാ​ന​ഡ​യി​ൽ​ ​അ​വ​ധി​യാ​ണ്.​ ​ചൊ​വ്വാ​ഴ്ച​യാ​ണ് ​തു​ട​ർ​ ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ​ക​ട​ക്കു​ക.​ ​ബു​ധ​നാ​ഴ്ച​ ​ഡോ​ണ​യു​ടെ​ ​മൃ​ത​ദേ​ഹം​ ​വി​ട്ടു​കൊ​ടു​ക്കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​അ​ങ്ങ​നെ​യെ​ങ്കി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൃ​ത​ദേ​ഹം​ ​നാ​ട്ടി​ലെ​ത്തി​ക്കും.

Advertisement
Advertisement