തിരഞ്ഞെടുപ്പിൽ ജയിച്ചാൽ സിനിമ വിടും: കങ്കണ
Monday 20 May 2024 12:56 AM IST
ന്യൂഡൽഹി: 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമയിൽ നിന്ന് പൂർണ്ണമായും മാറി നിൽക്കുമെന്ന് നടിയും ഹിമാചൽ പ്രദേശിലെ മണ്ഡി എൻ.ഡി.എ സ്ഥാനാർഥിയുമായ കങ്കണ റണൗട്ട്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞു.
അഭിനയം മടുത്ത സാഹചര്യത്തിലാണ് താൻ എഴുതാനും സംവിധാനം ചെയ്യാനും ആരംഭിച്ചത്. കൂടാതെ, നല്ലൊരു അഭിനേത്രിയാണെന്നും ബോളിവുഡ് വിട്ടുപോകരുതെന്ന് സിനിമാപ്രവർത്തകർ തന്നോട് പറയാറുണ്ടെന്നും കങ്കണ കൂട്ടിച്ചേർത്തു. ഹിമാചൽ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗാണ് മണ്ഡിയിലെ കങ്കണയുടെ പ്രധാന എതിരാളി.