കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Monday 20 May 2024 12:11 AM IST

കൊല്ലം: കഞ്ചാവുമായി രണ്ടുപേർ പൊലീസ് പിടിലായി. തെക്കേവിള ലക്ഷ്മി നഗർ 238ൽ അശ്വതി നിവാസിൽ അനൂപ് (29), തെക്കേവിള ലക്ഷ്മി നഗർ 236 ൽ രാജി നിവാസിൽ രാഹുൽ രാജ് (18) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. അര കിലോ കഞ്ചാവാണ് ഇവരുടെ കൈയിൽ നിന്ന് കണ്ടെത്തിയത്. വെളിയിൽ കുളങ്ങര കമ്പിയിട്ടഴികം ഭാഗത്ത് ഇരുവരും കഞ്ചാവുമായി വിൽപനയ്ക്ക് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇരവിപുരം ഇൻസ്‌പെക്ടർ വി.ഷിബുവിന്റെ നേതൃത്വത്തിൽ എസ്‌.ഐ അജേഷ്, എ.എസ്‌.ഐ നൗഷാദ്, സി.പി.ഒ അനീഷ്, സുമേഷ്, ദീപു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Advertisement
Advertisement