സൂപ്പർ സിറ്റി!
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടത്തിൽ തുടർച്ചയായ നാലാം തവണയും മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. സീസണിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ 3-1ന് കീഴ്പ്പെടുത്തിയാണ് സിറ്റി കിരീടം ഉറപ്പിച്ചത്. അവസാന റൗണ്ട് മത്സരങ്ങൾ തുടങ്ങുമ്പോൾ സിറ്റിയ്ക്കും ആഴ്സനലും കിരീടത്തിന് സാധ്യതയുണ്ടായിരുന്നു. ആഴ്സനൽ എവർട്ടണിനെ 2-1ന് കീഴടക്കിയെങ്കിലും വെസ്റ്റ് ഹാമിനെ കീഴടക്കിയതോടെ സിറ്റി കിരീടം ഉയർത്തുകയായിരുന്നു. സിറ്റിയ്ക്ക് 38 മത്സരങ്ങളിൽ നിന്ന് 91ഉം ആഴ്സനലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 89 പോയിന്റുമാണുള്ളത്.
സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരട്ടഗോൾ നേടിയ ഫിൽഫോഡനാണ് ആതിഥേയരുടെ നിർണായക വിജയത്തിന് പ്രധാന പങ്കുവഹിച്ചത്. റോഡ്രി ഒരു ഗോൾ നേടി. കുഡുസ് വെസ്റ്റ് ഹാമിനായി ഒരുഗോൾ മടക്കി.
ലിവർപൂൾ സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വൂൾവ്സിനെ 2-0ത്തിന് കീഴടക്കി. യോർഗൻ ക്ലോപ്പിന്റെ ശിക്ഷണത്തിൽ ലിവർപൂൾ കളിച്ച അവസാന മത്സരമായിരുന്നു ഇത്.
4- തുടർച്ചയായി നാല് തവണ പ്രിമിയർ ലീഗ് കിരീടം നേടുന്ന ആദ്യ ടീമായി മാഞ്ചസ്റ്റർ സിറ്റി. അവരുടെ എട്ടാം പ്രിമിയർ ലീഗ് കിരീടം.
ലുട്ടൺ, ബേൺലി, ഷെഫീൽഡ് തരംതാഴ്ത്തപ്പെട്ടു.