ഡൽഹിയിൽ ഇന്നലെയും 47 ഡിഗ്രി കടന്ന് ചൂട്

Tuesday 21 May 2024 12:16 AM IST

 അഞ്ചു ദിവസം റെഡ് അലർട്ട്

ന്യൂഡൽഹി : കൊടുംചൂടിൽ വലയുന്ന ഡൽഹിയിൽ ഇന്നലെയും താപനില 47 ഡിഗ്രി കടന്നു. നജഫ്ഗഡിൽ 47.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച 47.8 ഡിഗ്രി സെൽഷ്യസായിരുന്നു. ഉഷ്‌ണതരംഗ സാദ്ധ്യത മുൻനിറുത്തി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അഞ്ചുദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജമ്മു കാശ്മീരിൽ ഇന്നലെ 19 ഡിഗ്രിയായിരുന്നു ചൂട്.

മേയ് 11 മുതൽ ജൂൺ 30 വരെ ഡൽഹിയിലെ സ്‌കൂളുകൾക്ക് മദ്ധ്യവേനൽ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചില എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകൾ ഇപ്പോഴും തുറന്നുപ്രവർത്തിക്കുന്നതായി വിദ്യാഭ്യാസ ഡയറക്‌ടറേറ്റ് കണ്ടെത്തി. സ്‌കൂളുകൾ അടിയന്തരമായി അടയ്‌ക്കണമെന്ന് ക‌ർശന നിർദ്ദേശം നൽകി.

Advertisement
Advertisement