ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർ രക്തസാക്ഷികൾ തന്നെ: പി.ജയരാജൻ

Tuesday 21 May 2024 12:25 AM IST

കണ്ണൂർ: ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സി.പി.എം സ്മാരകം നിർമ്മിച്ചതിനെ ന്യായീകരിച്ച് സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയെന്നും ചെറ്റക്കണ്ടിയിൽ ജീവർപ്പണം നടത്തിയവർക്ക് രക്തസാക്ഷി അനുസ്മരണം തുടരുമെന്നും പി. ജയരാജൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:.2015 ൽ ജീവാർപ്പണം ചെയ്ത ചെറ്റക്കണ്ടി രക്ത സാക്ഷികളെ അക്രമികളും സാമൂഹികവിരുദ്ധരുമായി താറടിച്ചു കൊണ്ട് വലതുപക്ഷ മാദ്ധ്യമങ്ങൾ രംഗത്തു വന്നിരിക്കുന്നു. അവർ ബോംബ് രാഷ്ട്രീയക്കാരാണത്രെ!കേരളത്തിലെ സി.പി.എം- ആർ.എസ്.എസ് സംഘർഷങ്ങളുടെ വാർത്തകളും സമാനമായ രീതിയിലാണ് വലതുപക്ഷ മാദ്ധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. സി.പി.എമ്മിന്റെ 'ബോംബ് രാഷ്ട്രീയത്തെ' വിമർശിക്കുന്നതിന് കൂട്ടുഹപിടിച്ചയാൾ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ്! കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്റെ തുടക്കക്കാരനാണ് അദ്ദേഹം. സുധാകരന്റെ അനുയായികളാണ് കണ്ണൂർ ഡി.സി.സി. ഓഫീസിൽ ബോംബ് നിർമ്മിച്ചത്.. .

ചെറ്റക്കണ്ടി സംഭവത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ജനങ്ങൾ മുൻകൈയ്യെടുത്തു സ്മാരക മന്ദിരം ഉണ്ടാക്കിയതിനെതിരെ പ്രചരണ കോലാഹലം സൃഷ്ടിക്കുന്നവർ ഒരു കാര്യം ബോധപൂർവ്വം ആർ.എസ്.എസ് ആക്രമികൾക്ക് വേണ്ടി മറച്ചുവയ്ക്കാൻ ശ്രമിക്കുകയാണ്. ഇതേ പഞ്ചായത്തിലെ പൊയിലൂരിൽ ആർ.എസ്.എസ്സുകാർ നിർമ്മിച്ചതാണ് അശ്വിനി സുരേന്ദ്രൻ സ്മാരകം. 2002 ൽ പൊയിലൂരിൽ ബോംബ് നിർമ്മാണത്തിനി കൊല്ലപ്പെട്ടവരാണ് ഇരുവരും. പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരി അത്യാറക്കാവിൽ ബോംബ് ഉണ്ടാക്കുമ്പോൾ സ്‌പോടാനത്തിൽ കൊല്ലപ്പെട്ട പ്രദീപൻ, ദിലീഷ് എന്നിവർക്കും ആർ.എസ്.എസുകാർ സ്മാരകം നിർമ്മിച്ചിട്ടുണ്ട്. സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിന് ഇങ്ങോട്ടുള്ള ആക്രമണങ്ങൾ ഉണ്ടായിട്ടും സംയമനം പാലിക്കുന്ന സമീപനം തുടരുകയാണ് സി.പി.എം.

Advertisement
Advertisement