നാവിൽ ശസ്ത്രക്രിയ: ഡോക്ടറുടെ മൊഴിയെടുത്തു

Tuesday 21 May 2024 12:38 AM IST

കോഴിക്കോട്: കൈവിരലിനു പകരം നാലുവയസുകാരിയുടെ നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ ഡോ. ബിജോൺ ജോൺസണിൽ നിന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതി മൊഴിയെടുത്തു. പൊലീസിന്റെ നിർദ്ദേശം ലഭിക്കാത്തതിനാൽ കുട്ടിയുടെ രക്ഷിതാക്കൾ മൊഴികൊടുക്കാൻ ആശുപത്രിയിൽ എത്തിയില്ല. ഇന്നലെ രാവിലെ പത്തോടെ എത്താനായിരുന്നു ഇവരോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാവിലെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് ആരും വിളിച്ചില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

കേസിൽ ഡോക്ടറെ ചോദ്യം ചെയ്യുന്നത് പൊലീസ് അടുത്ത ദിവസത്തേക്ക് മാറ്റി. ഇന്നലെ നിശ്ചയിച്ചിരുന്ന മെഡിക്കൽ ബോർഡ് യോഗം മാറ്റിയതിനെത്തുടർന്നാണിത്. മെഡിക്കൽ ബോർഡ് യോഗം ചേർന്നശേഷമാകും ഡോക്ടറെ ചോദ്യം ചെയ്യുക.

Advertisement
Advertisement