ടി20 400 മീറ്ററിൽ ലോക റെക്കാഡോടെ സ്വർണം നേടി ദീപ്തി

Tuesday 21 May 2024 2:12 AM IST

കോബെ (ജപ്പാൻ): ലോക പാരാ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ടി20 വിഭാഗം 400 മീറ്ററിൽ ലോക റെക്കാഡോടെ സ്വർണം നേടി ചരിത്ര നേട്ടം കുറച്ച് ഇന്ത്യൻ താരം ദീപ്തി ജീവൻജി. വാശിയേറിയ പോരാട്ടത്തിൽ 55.07 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദീപ്തി ലോകറെക്കാഡ് തിളക്കത്തിൽ സ്വർണമ

ണിഞ്ഞത്. കഴിഞ്ഞ വർഷം പാരീസിൽ യു.എസ് താരം ബ്രിയന്ന ക്ലാർക്ക് ( 55.12 സെക്കൻഡ്) കുറിച്ച റെക്കാഡാണ് ദീപ്തി തിരുത്തിയത്. തുര്‍ക്കിയുടെ ഐസൽ ഒൻഡർ രണ്ടാമതും (55.19 സെക്കൻഡ്‌) ഇക്വഡോറിന്റെ ലിസന്‍ഷെല ആങ്കുലോ മൂന്നാമതും (56.68 സെക്കന്‍ഡ്‌) ഫിനിഷ് ചെയ്തു. ജപ്പാനിലെ കോബെ വേദിയാകുന്ന ലോക അത്‌ലറ്റിക പാരാലിമ്പിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് ദീപ്തി സ്വന്തമാക്കിയത്.

ടി2ം വിഭാഗം

ബുദ്ധിപരമായ വെല്ലുവിളിയുള്ല നേരിടുന്നവരാണ് ടി20 വിഭാഗത്തിൽ മത്സരിക്കുന്നത്. ഇവരുടെ ഐക്യു സ്കോർ 75ശതമാനത്തിൽ കുറവായിരിക്കും.

ആദ്യം ഏഷ്യൻ റെക്കാഡ്

ഞായറാഴ്ച 55.16 സെക്കൻഡിൽ ഏഷ്യൻ റെക്കാഡ് തിരുത്തിയാണ് ദീപ്തി ഫൈനലിൽ എത്തിയത്. തെലങ്കാന സ്വദേശിയാണ് ദീപ്തി.

യോഗേഷിന് വെള്ളി

പുരുഷന്മാരുടെ എഫ്56 വിഭാഗം ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കാത്തുനിയ വെള്ളി നേടി. നിലവില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യക്കുള്ളത്.നേരത്തേ ടി47 ഹൈജമ്പില്‍ നിഷാദ് കുമാറും ടി35 200 മീറ്ററില്‍ പ്രീതി പാലും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു.

Advertisement
Advertisement