സ്ലോട്ട് ലിവർപൂൾ കോച്ച്

Tuesday 21 May 2024 2:16 AM IST

ലണ്ടൻ : യോർഗൻ ക്ലോപ്പിന്റെ പകരക്കാരനായി ഡച്ചുകാരൻ ആർണെ സ്ലോട്ട് ലിവർപൂളിന്റെ പുതിയ പരിശീലകനാകും. ഡച്ച് ക്ലബ് ഫെയനൂർദിൽ പുറത്തെടുത്ത മികവാണ് 45കാരനായ സ്ലോട്ടിന് ലിവർപൂളിലേക്ക് വഴിതെളിച്ചത്. ഫെയെനൂർദിനെ കഴിഞ്ഞ സീസണിൽ ഡച്ച് ലീഗ് ചാമ്പ്യൻമാരും കെ.എൻ.വി.ബി കപ്പ് ജേതാക്കളുമാക്കിയിരുന്നു സ്ലോട്ട്. യൂറോപ്പ കോൺഫറൻസ് ലീഗിന്റെ ഫൈനലിലും ഫെയെനൂർദ് കളിച്ചു. ഇത്തവണ ഡച്ച് ലീഗിൽ ഫെയനൂർദ് റണ്ണറപ്പായി. കഴിഞ്ഞ ജനുവരിയിലാണ് ലിവർപൂളുമായി ഒമ്പതുവർഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് ക്ലോപ്പ് പ്രഖ്യാപിച്ചത്.

Advertisement
Advertisement